മുൻവൈരാഗ്യത്തിന്റെ പേരിൽ എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ചെ കേസിൽ രണ്ട് പേർ അറസ്റ്റിൽ

0

മുൻവൈരാഗ്യത്തിന്റെ പേരിൽ എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ചെ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പനച്ചിക്കാവ് ആറ്റുപുറത്ത് വിശാൽ ബാബു (കണ്ണൻ29), പെരുന്ന കിഴക്കുകരയിൽ ശ്രീശങ്കര ഭാഗത്ത് പുത്തൻപുരയ്ക്കൽ വിഷ്ണു സുരേഷ് (24) എന്നിവരാണു പിടിയിലായത്. ഞായറാഴ്ച രാത്രിയാണു ഇരുവരും ചേർന്ന് എയർഗൺ ഉപയോഗിത്ത് അയൽവാസിയെ വെടിവെച്ചത്.

പെരുമ്പുഴക്കടവ് ഭാഗത്ത് ജോഷിക്കാണു വെടിയേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെയാണു പെല്ലറ്റ് പുറത്തെടുത്തത്. വിശാൽ ബാബുവും അയൽവാസിയും തമ്മിൽ വാക്കേറ്റം ഉണ്ടായ സമയത്ത് എത്തിയ ജോഷി ഇവരോടു വീട്ടിൽ പോകാൻ പറഞ്ഞിരുന്നതായും തുടർന്നുണ്ടായ വിരോധത്തിൽ വിശാലും സുഹൃത്ത് വിഷ്ണുവും ജോഷിയെ വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റിലായ വിശാൽ ഗുണ്ടാപ്പട്ടികയിൽപെട്ട ആളാണ് എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്‌ഐമാരായ ജയകൃഷ്ണൻ, ജോസഫ് വർഗീസ്, ഡെൻസിമോൻ ജോസഫ്, സിപിഒമാരായ സി.ജി.ഷാജി, ഷമീർ, സിബി തോമസ്, മജേഷ് എന്നിവരാണു പ്രതികളെ പിടികൂടിയത്.

Leave a Reply