മക്കയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്

0

മക്ക: മക്കയിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റു. അപകടത്തിൽപെട്ടവർ ഏതു രാജ്യക്കാരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അപകടത്തിൽ ഏതാനും പേർ മരിച്ചതായി പ്രചരണമുണ്ടായിരുന്നുവെങ്കിലും ആർക്കും ജീവഹാനി ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പരിക്കേറ്റവരെ ഹിറ ജനറൽ ആശുപത്രി, സാഹിൽ കിങ് അബ്ദുള്ള ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞ ഉടൻ സൗദി റെഡ് ക്രസന്റ് അധികൃതർ സ്ഥലത്തെത്തുകയും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതടക്കമുള്ള രക്ഷാ പ്രവർത്തനത്തിൽ ഏപ്പെടുകയും ചെയ്തു.

Leave a Reply