കൊങ്കൺ പാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

0

മംഗളൂരു: കൊങ്കൺ പാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഏതാനും സർവീസുകൾ റദ്ദാക്കിയതായും വെട്ടിച്ചുരുക്കിയതായും കൊങ്കൺ റെയിൽവേ അറിയിച്ചു.

കർവാറിൽ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ചു മണിക്കൂറിനിടെ 403 മില്ലിമീറ്റർ മഴയാണ് ഈ മേഖലയിൽ പെയ്തത്. പലയിടത്തും ട്രാക്കിൽ വെള്ളം കയറിയതായും കൊങ്കൺ റെയിൽവേ അറിയിപ്പിൽ പറയുന്നു.

Leave a Reply