കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ നാടുകാണി ചുരത്തിൽ ഗതാഗത നിയന്ത്രണം

0

നിലമ്പൂർ: കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ നാടുകാണി ചുരത്തിൽ ഗതാഗത നിയന്ത്രണം. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രികാല യാത്രക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്രാ നിരോധനം. മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാറാണ് ഉത്തരവിട്ടത്.
വാഹനങ്ങൾക്ക് ജാഗ്രത നിർദേശം നൽകാൻ വഴിക്കടവ് ആനമറിയിൽ പൊലീസ് ക്യാമ്പ് ചെയ്യും. നാടുകാണി ചുരം ഉരുൾപൊട്ടൽ തീവ്രമേഖലയായതിനാലാണ് ജാഗ്രത നടപടി

Leave a Reply