വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

0

മാനന്തവാടി: കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ വനം വകുപ്പിനു കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. സൗത്ത് വയനാട് ഡി.എഫ്.ഒ.എ. ഷജ്നയാണ് ഇക്കാര്യം അറിയിച്ചത്.
ചെമ്പ്ര പീക്ക്, മീൻമുട്ടി, കുറുവ, സൂചിപ്പാറ, ബാണാസുര എന്നിവിടങ്ങളിലാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനമുള്ളത്.

നാടുകാണി ചുരത്തിൽ ഗതാഗത നിയന്ത്രണം
നിലമ്പൂർ: കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ നാടുകാണി ചുരത്തിൽ ഗതാഗത നിയന്ത്രണം ‍ഏർപ്പെടുത്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രികാല യാത്രക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്രാ നിരോധനം. മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാറാണ് ഉത്തരവിട്ടത്.

Leave a Reply