തിരുവനന്തപുരത്ത് കന്യാസ്ത്രീ മഠത്തിൽ കയറി പീഡനം; പോക്സോ കേസിൽ 4 യുവാക്കള്‍ അറസ്റ്റില്‍

0

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തിൽ കയറി പീഡനം. കന്യാസ്ത്രീ മഠത്തിൽ പഠിക്കുന്ന മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. കേസിൽ നാല് യുവാക്കളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. രാത്രി മഠത്തിൽ വന്ന് മടങ്ങുന്നതിനിടെ യുവാക്കളെ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗിക ബന്ധം അറിയുന്നത്. സംഭവത്തില്‍ പോക്സോ പ്രകാരം കഠിനംകുളം പൊലിസ് കേസെടുത്തിട്ടുണ്ട്.

Leave a Reply