ഉന്നത എൻസിസി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0

കോട്ടയം: ഉന്നത എൻസിസി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം എൻ സി സി ഓഫിസിലെ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.എൻ. സാജനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയത്തെ എൻസിസി ആസ്ഥാനത്തോട് ചേർന്ന സ്വകാര്യ മുറിയിൽ 12.30 യോടെയാണ് മൃതദേഹം കണ്ടത്. വൈക്കം സ്വദേശിയാണ് സാജൻ.

മരണ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കോട്ടയം കഞ്ഞികുഴിയിലെ എൻ സി സി ഗ്രൂപ്പ് ഓഫീസിൽ ആണ് സംഭവം. എൻസിസിയുടെ കോട്ടയം ഗ്രൂപ്പിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് സാജൻ. 2021 സെപ്റ്റംബറിലാണ് എൻസിസിയിൽ ഡെപ്യൂട്ടേഷനിൽ സാജൻ എത്തിയത്. എൻസിസിയിൽ വരും മുൻപ് കരസേനയുടെ ഗൂർഖ റജിമെന്റിലെ കമാൻഡറായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. എൻസിസിയുടെ മുതിർന്ന ഉദ്യോഗസ്ഥന്റെ വിയോഗം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട.

Leave a Reply