തക്കാളി വില കുത്തനെ ഇടിഞ്ഞു

0

തക്കാളി വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് വില മൂന്ന് രൂപയിലെത്തിയതോടെ കർഷകർക്ക് കനത്ത നഷ്ടം. വിളവെടുത്താൽ പിന്നെയും നഷ്ടം കൂടുമെന്നതിനാൽ കർഷകർ വിളവെടുക്കുുന്നില്ല. കേരള കർണാടക അതിർത്തിയിൽ ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങളിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ തക്കാളി നശിക്കുകയാണ്.

സഞ്ചാരികൾക്ക് വേണമെങ്കിൽ തക്കാളി പറിക്കാം. ആരും തടയില്ല. പറിച്ചുകൊണ്ടുപോകാനാണ് കർഷകർ തന്നെ പറയുന്നത്. ‘ഒരു മാസം മുൻപ് കിലോയ്ക്ക് 70 രൂപയും 80 രൂപയും വരെ കിട്ടിയിരുന്നതാണ്. ഇപ്പോൾ കിട്ടുന്നത് രണ്ട് രൂപയും മൂന്നു രൂപയുമാണ്. കൃഷി ചെയ്ത വകയിൽ തന്നെ വലിയ നഷ്ടമാണ്. വിളവെടുപ്പ് നടത്തിയാൽ കൂലി നൽകി നഷ്ടം ഇനിയും കൂടും’ കർഷകനായ മാതപ്പ പറഞ്ഞു.

കഴിഞ്ഞ ബലി പെരുന്നാൾ സമയത്ത് മാർക്കറ്റിൽ ഒരു കിലോ ഗ്രാം തക്കാളിയുടെ വില 100 രൂപയായിരുന്നു. ഇപ്പോൾ തക്കാളി കടയിൽ നിന്നു വാങ്ങുമ്പോൾ പരമാവധി വില 15 രൂപ വരെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here