എറണാകുളം ജില്ലയിലെ ഇന്നത്തെ പരിപാടികൾ

0

അധ്യാപക ഒഴിവ്

അങ്കമാലി ∙ മഞ്ഞപ്ര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഹിന്ദി, കണക്ക് (ജൂനിയർ എച്ച്എസ്എസ്ടി ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച സെപ്റ്റംബർ ഒന്നിന് 11ന്.

കെടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

കോതമംഗലം∙ വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ കെടെറ്റ് പരീക്ഷ എഴുതി വിജയിച്ചു സർട്ടിഫിക്കറ്റ് പരിശോധന പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണം ഡിഇ ഓഫിസിൽ സെപ്റ്റംബർ 3 വരെ 10.30 മുതൽ 4.30വരെ നടക്കും. മുൻ പരീക്ഷകളിലെ സർട്ടിഫിക്കറ്റും ലഭിക്കും. 94009 88228.

സീറ്റ് ഒഴിവ്

കോട്ടപ്പടി∙ മാർ ഏലിയാസ് കോളജിൽ ബികോം (ഫിനാൻസ് ആൻഡ് ടാക്സേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ട്രാവൽ ആൻഡ് ടൂറിസം), ബിബിഎ, ബിഎ ഇംഗ്ലിഷ്, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, എംകോം, എംഎസ്ഡബ്ല്യു, എംടിടിഎം കോഴ്സുകളിൽ സീറ്റ് ഒഴിവ്. 86068 42600.

ജൂഡോ, ബോക്സിങ് സിലക്‌ഷൻ ട്രയൽസ്

കോലഞ്ചേരി ∙ സ്പോർട്സ് കൗൺസിലിന്റെ പ്രത്യേക പരിശീലന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജൂഡോ, ബോക്സിങ് എന്നിവയുടെ ജില്ലാ സിലക്‌ഷൻ ട്രയൽസ് കടയിരുപ്പ് ഗവ. എച്ച്എസ്എസിൽ നടത്തും. സെപ്റ്റംബർ 3നു രാവിലെ 9നു നടക്കുന്ന ജൂഡോയുടെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ 8 മുതൽ 11വയസു വരെ ഉള്ളവർക്കാണ് അർഹത. 5നു രാവിലെ 9ന് നടക്കുന്ന ബോക്സിങ്ങിന്റെ സിലക്‌ഷന് 8 മുതൽ 16 വയസ്സു വരെ ഉള്ളവർക്കു പങ്കെടുക്കാം. ആധാർ കാർഡുമായി എത്തണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം, വസ്ത്രം, ഉപകരണങ്ങൾ എന്നിവ സൗജന്യമായി ലഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.

കെടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

കോതമംഗലം∙ വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ കെടെറ്റ് പരീക്ഷ എഴുതി വിജയിച്ചു സർട്ടിഫിക്കറ്റ് പരിശോധന പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണം ഡിഇ ഓഫിസിൽ സെപ്റ്റംബർ 3 വരെ 10.30 മുതൽ 4.30വരെ നടക്കും. മുൻ പരീക്ഷകളിലെ സർട്ടിഫിക്കറ്റും ലഭിക്കും. 94009 88228.

പോളിടെക്നിക് കോളജിൽ പ്രവേശനം ഇന്നു മുതൽ

പെരുമ്പാവൂർ ∙ അറയ്ക്കപ്പടി ജയ്ഭാരത് എൻജിനീയറിങ് കോളജിനോടനുബന്ധിച്ചുള്ള പോളിടെക്നിക് കോളജിൽ വിവിധ കോഴ്സുകളിൽ പ്രവേശനം ഇന്നു തുടങ്ങും. ഒന്നാം ഘട്ട അലോട്മെന്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ രേഖകൾ സഹിതം എത്തണം. ലാറ്ററൽ എൻട്രി പ്രവേശനം ആഗ്രഹിക്കുന്നവരും അലോട്മെന്റിൽ പ്രവേശനം ലഭിക്കാത്തവരുമായ വിദ്യാർഥികൾക്ക് മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കും. ഫീസ് ആനുകൂല്യങ്ങളും സ്കോളർഷിപ്പും ലഭിക്കും.94460 70594.

Leave a Reply