മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ അടച്ചു

0

മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ അടച്ചു. 2387.32 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.60 അടിയാണ്.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ലും കു​റ​വു​ണ്ടാ​യി. തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 4,000 ഘ​ന​യ​ടി​യാ​യി കു​റ​ഞ്ഞു. ഇ​തോ​ടെ പെ​രി​യാ​ർ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ വീ​ടു​ക​ളി​ൽ നി​ന്നും വെ​ള്ള​മി​റ​ങ്ങി.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​ത്ത​തി​നാ​ൽ ത​ടി​യ​മ്പാ​ട് ച​പ്പാ​ത്ത് ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ഇ​ന്നു​മു​ത​ൽ കു​റ​ച്ചേ​ക്കും.

മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്നും ഇ​പ്പോ​ൾ എ​ത്തു​ന്ന വെ​ള്ള​വും ഇ​ടു​ക്കി​യി​ൽ സം​ഭ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണ് കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു വി​ടേ​ണ്ടെ​ന്ന് റൂ​ൾ ക‍​ർ​വ് ക​മ്മ​റ്റി തീ​രു​മാ​നി​ച്ച​ത്. 2387.32 അ​ടി​യാ​ണ് ചെ​റു​തോ​ണി ഡാ​മി​ലെ ജ​ല​നി​ര​പ്പ്.

വെ​ള്ള​മി​റ​ങ്ങി തു​ട​ങ്ങി​യ​തോ​ടെ ക്യാ​മ്പു​ക​ളി​ലു​ള്ള​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി.

Leave a Reply