കൊറിയർ വഴി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് കോട്ടക്കലിൽ അറസ്റ്റിലായി

0

കോട്ടക്കൽ: കൊറിയർ വഴി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് കോട്ടക്കലിൽ അറസ്റ്റിലായി. കൈപ്പള്ളിക്കുണ്ട് കുറുന്തലവീട്ടിൽ ഹരികൃഷ്ണൻ (25) ആണ് പിടിയിലായത്.

54 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽനിന്ന് പിടികൂടിയത്. കോട്ടക്കൽ നഗരത്തിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക്കാണ് പാർസൽ വന്നത്. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് പിടിയിലായത്.

ഇയാളുടെ വീട്ടിലും എക്സൈസ് സംഘം പരിശോധന നടത്തി. സംസ്ഥാന എക്സൈസ് സ്ക്വാഡ്, മലപ്പുറം എക്സ്സൈസ് ഇന്‍റലിജൻസ് സ്ക്വാഡ്, തിരൂർ എക്സൈസ് സർക്കിൾപാർട്ടി എന്നീ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
നേരത്തെ ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.

Leave a Reply