സംഘം ചേര്‍ന്നുള്ള മര്‍ദനത്തില്‍ പരുക്കേറ്റു ചികിത്സയിലിരുന്ന യുവാവ്‌ മരിച്ചു

0

സംഘം ചേര്‍ന്നുള്ള മര്‍ദനത്തില്‍ പരുക്കേറ്റു ചികിത്സയിലിരുന്ന യുവാവ്‌ മരിച്ചു. കരൂര്‍ വൈദ്യശാല കല്ലംമ്പള്ളില്‍ സുനീഷ്‌ (29) ആണ്‌ മരിച്ചത്‌. സംഭവത്തില്‍ സമീപവാസികളായ മൂന്നുപേരെ പോലീസ്‌ പിടികൂടി.
ആഴ്‌ചകള്‍ക്കു മുമ്പ്‌ ഒരുസംഘം വീടിനു സമീപത്തുവച്ച്‌ സുനീഷിനെ മര്‍ദിച്ചിരുന്നു. ചീത്ത വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ്‌ മര്‍ദനത്തില്‍ കലാശിച്ചത്‌.
തുടര്‍ന്ന്‌ ഗുരുതര പരുക്കേറ്റ സുനീഷിനെ ആദ്യം പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ്‌ മരണം സംഭവിച്ചത്‌. പിടിയിലായവരെ പോലീസ്‌ ചോദ്യം ചെയ്‌തു വരികയാണ്‌.

Leave a Reply