പതിനൊന്നുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ അറസ്റ്റിലായ രണ്ടാനമ്മയെ റിമാൻഡ് ചെയ്തു

0

പറവൂർ: പതിനൊന്നുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ അറസ്റ്റിലായ രണ്ടാനമ്മ ചെറിയപല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കൽ രമ്യയെ (38) റിമാൻഡ് ചെയ്തു. അറസ്റ്റിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ രമ്യക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ബുധനാഴ്ച കോടതിയിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.

കോടതിയിൽ വീണ്ടും ഹാജരായപ്പോഴാണ് റിമാൻഡ് ചെയ്തത്. ചിറ്റാറ്റുകര പഞ്ചായത്തിലെ ആശ വർക്കറാണ്. ഇവരുടെ ഭർത്താവി‍െൻറ ആദ്യ ഭാര്യയിലെ ഇളയ കുട്ടിയെയാണ് ഉപദ്രവിച്ചത്. ശരീരത്തിൽ മർദിച്ച പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു

Leave a Reply