രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനി വികസിപ്പിച്ചു

0

 
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനി വികസിപ്പിച്ചു. പൈലറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാവുന്ന ഡ്രോണ്‍ നാവികസേനയ്ക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനി വികസിപ്പിച്ചത്. ഒരു യാത്രക്കാരന്‍ അടക്കം 130 കിലോ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഡ്രോണ്‍.

സാഗര്‍ ഡിഫന്‍സ് എന്‍ജിനീയറിങ് കമ്പനിയാണ് നാവികസേനയ്ക്ക് വേണ്ടി ഡ്രോണ്‍ വികസിപ്പിച്ചത്. 130 കിലോ ഭാരവുമായി 25 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് വരുണ എന്ന പേരില്‍ അറിയപ്പെടുന്ന ഡ്രോണിന്. വിദൂര സ്ഥലങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനായ ബാബര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here