വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

0

പാലക്കാട്: വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. രാവിലെ ഒമ്പതിനാണ് നാലു ഷട്ടറുകളും ഒമ്പതു സെന്‍റിമീറ്റർ തുറന്നത്.

ഡാം തുറന്ന സാഹചര്യത്തിൽ മുക്കൈപുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടുദിവസമായി വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ്. രണ്ടുമാസത്തിനിടെ മൂന്നാംതവണയാണ് മലമ്പുഴ ഡാമിൽ നിന്ന് വെള്ളം ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നത്

Leave a Reply