അപകട ഭീഷണിയായി വെടിമറയിലെ തണൽമരം

0

പ​റ​വൂ​ർ: തി​ര​ക്കേ​റി​യ പ​റ​വൂ​ർ-​ആ​ലു​വ റോ​ഡി​ലെ വെ​ടി​മ​റ ക​വ​ല​യി​ലെ കൂ​റ്റ​ൻ ത​ണ​ൽ​മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. മ​ര​ത്തി​ന്‍റെ ര​ണ്ടു ശാ​ഖ​ക​ളി​ൽ റോ​ഡി​ലേ​ക്ക് ച​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ഭാ​ഗം ഭാ​രം താ​ങ്ങാ​നാ​കാ​തെ മ​റി​ഞ്ഞു​വീ​ണാ​ൽ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും.

50 വ​ർ​ഷ​മെ​ങ്കി​ലും പ​ഴ​ക്ക​മു​ള്ള ഈ ​മ​ര​ത്തി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ത​ട്ടി ഒ​രു ഭാ​ഗം ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. മ​ര​ത്തി​നോ​ട് ചേ​ർ​ന്ന്​ ബ​സ് കാ​ത്തു നി​ൽ​പ് കേ​ന്ദ്ര​മു​ണ്ട്. സ​മീ​പ​ത്ത് പ​ള്ളി​യും നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല്ലം​കു​ള​ത്ത് റോ​ഡ​രി​കി​ൽ നി​ന്ന മ​രം മ​റി​ഞ്ഞ് സ്കൂ​ട്ട​റി​ൽ വീ​ണ് ഒ​രു കു​ട്ടി​യ​ട​ക്കം ര​ണ്ടു​പേ​ർ മ​രി​ച്ചി​രു​ന്നു. മ​ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് സി.​പി.​എം ടൗ​ൺ ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ടി.​എം. ഷേ​ഖ് പ​രീ​ത് ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here