മോഷണം നടത്തിയ ശേഷം ഒളിവിൽ പോയ വ്യക്തി ഏഴ് വർഷത്തിനുശേഷം മട്ടന്നൂർ പൊലീസിന്റെ പിടിയിൽ

0

കണ്ണൂർ: മോഷണം നടത്തിയ ശേഷം ഒളിവിൽ പോയ വ്യക്തി ഏഴ് വർഷത്തിനുശേഷം മട്ടന്നൂർ പൊലീസിന്റെ പിടിയിൽ. 10 ക്വിന്റെൽ റബ്ബർ ഷീറ്റ് മോഷ്ടിച്ച് ഒളിവിൽ പോയ അഷറഫാണ് പൊലീസ് പിടിയിലായത്. മലപ്പുറത്ത് വച്ചാണ് അഷ്‌റഫിനെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവമ്പാടി സ്വദേശിയാണ് അഷറഫ്.

ഇയാൾ മലപ്പുറത്ത് ഉണ്ട് എന്ന് സിഐ എം കൃഷ്ണന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ എസ് ഐ ഷമീർ, സിപിഎം മാരായ രഞ്ജിത്ത്, വിനോദ് എന്നിവരും അഷ്‌റഫിനെ പിടിച്ച സംഘത്തിൽ ഉണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനുപുറമേ നിരവധി മോഷണം കേസുകളിൽ പ്രതിയാണ് അഷറഫ് എന്നാണ് പൊലീസ് പറയുന്നത്.

Leave a Reply