യാത്രക്കാർ വിവരം അറിയിച്ചത് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ; സ്വിഫ്റ്റ് ഡ്രൈവറെ പിടികൂടി മോട്ടർ വാഹന വകുപ്പ്

0

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ മോട്ടർ വാഹന വകുപ്പ് പിടികൂടി. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിനാണ് ഡ്രൈവറെ പിടികൂടിയത്. തിരുവനന്തപുരത്തു നിന്നും കോഴികോട്ടേക്ക് യാത്രക്കാരുമായി പോയ ബസിനെ വെഞ്ഞാറമൂടിന് സമീപം കാരേറ്റ് വച്ചാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്.

ബസ് യാത്രക്കാർ വിവരം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നാണ് നടപടി. അപകടകരമായി ബസ് ഓടിച്ചതിന് മോട്ടോർ വാഹന നിയമപ്രകാരം കേസ് എടുത്തതായും ഡ്രൈവറുടെ ലൈസൻസിനെതിരേ നടപടിക്ക് ശുപാർശ ചെയ്തതായും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രാംജി.കെ. കരൺ അറിയിച്ചു.

വയനാട് സ്വദേശി അൻവർ സാദിക്കിനെതിരെയാണ് കേസെടുത്തുത്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ലൈജു. ബി.എസ്, അൻസാരി. കെ.ഇ എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു

Leave a Reply