മകന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന അമ്മ മരിച്ചു

0

മകന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട്‌ പുതുശേരി പരേതനായ ഏല്യാസ്‌ കുഞ്ഞുമോന്റെ ഭാര്യ മേരി(53)യാണ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയി ല്‍ ചികിത്സയിലിരിക്കെ മരിച്ചത്‌.
ഈ മാസം ഒന്നിനു പുലര്‍ച്ചെ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തെ ത്തുടര്‍ന്ന്‌ മകന്‍ കിരണ്‍ ഇവരെ കത്തികൊണ്ടു കുത്തുകയായിരുന്നു. ആഴത്തിലുള്ള കുത്തില്‍ കുടല്‍മാല പുറത്തുവന്നിരുന്നു. അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ ആദ്യം വയറിന്റെ ശസ്‌ത്രക്രിയ നടന്നിരുന്നു. തലയ്‌ക്കും ഗുരുതര പരുക്കുണ്ടായിരുന്നതിനാല്‍ പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
മകന്‍ കിരണ്‍ ആലുവ സബ്‌ജയിലില്‍ റിമാന്‍ഡിലാണ്‌. കോ ണ്‍ഗ്രസ്‌ പ്രവര്‍ത്തകനും ചുമട്ടുതൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി) നായത്തോട്‌ സൗത്ത്‌ യൂണിറ്റ്‌ സെക്രട്ടറിയുമാണ്‌. മേരിക്ക്‌ നീതു എന്ന മകള്‍ കൂടിയുണ്ട്‌. മരുമക്കള്‍: സന്ദീപ്‌, സ്‌നേഹ. സംസ്‌കാരം ഇന്നു രാവിലെ 9 ന്‌ അകപ്പറമ്പ്‌ മോര്‍ ശാബോര്‍ അഫറോത്ത്‌ കത്തീഡ്രല്‍ വലിയപള്ളിയില്‍.

Leave a Reply