സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചയാൾ പിടിയിൽ

0

പെരുമ്പാവൂർ: സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചയാൾ പിടിയിൽ. കാസർകോട് സ്വദേശി ഉബൈദിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഇരയുടെ ഭർത്താവും സഹപ്രവർത്തകരാണ്.
കഴിഞ്ഞ ദിവസം രാത്രി ഇരയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ പനിയാണെന്ന് പറഞ്ഞ് പ്രതി എത്തുകയായിരുന്നു. രാത്രി അവിടെ തങ്ങിയ പ്രതി സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply