ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത് ജില്ലാ കോടതി തടഞ്ഞു

0

 
കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത് കോഴിക്കോട് ജില്ലാ കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെയാണ് വിലക്ക്. കേസ് അന്നു വീണ്ടും പരിഗണിക്കും.

കൊയിലാണ്ടി സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി നടപടി. നേരത്തെ മറ്റൊരു കേസില്‍ സിവിക്കിന് കോടതി മുന്‍കൂര്‍ ജ്ാമ്യം നല്‍കിയിരുന്നു.

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെയും പരാതിക്കാരിയുടെയും വാദം തള്ളിയാണ് കോടതി നടപടി. സിവിക് ചന്ദ്രനെതിരെ രണ്ടാമതൊരു പീഡനപരാതി വന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 
എസ്‌സിഎസ്ടി ആക്ട് നിലനില്‍ക്കില്ലെന്നും ഇത്തരത്തിലൊരു വിവേചനവും കാട്ടിയിട്ടില്ലെന്നുമാണ് സിവിക്കിന്റെ അഭിഭാഷകന്‍ വാദിച്ചത്. 

Leave a Reply