കരിപ്പൂരിൽ അനധികൃതമായി സ്വർണം കടത്തിയതിനു പിന്നാലെ നടന്നത് തട്ടിക്കൊണ്ടുപോകൽ നാടകം

0

മലപ്പുറം: കരിപ്പൂരിൽ അനധികൃതമായി സ്വർണം കടത്തിയതിനു പിന്നാലെ നടന്നത് തട്ടിക്കൊണ്ടുപോകൽ നാടകം. സ്വർണം തട്ടിക്കൊണ്ടു പോകാനെത്തിയ നാല് പേരുമടക്കം അഞ്ച് പേർ കരിപ്പൂർ പൊലീസിന്റെ പിടിയിലായിലാവുകയായിരുന്നു. സ്വർണം കൊണ്ടുവന്ന ആൾ തന്നെയാണ് ഇത് ഏജന്റിന് കൈമാറുമ്പോൾ തട്ടിയെടുക്കാനായി ഗുണ്ടാ സംഘത്തെ ഏർപ്പാടാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.

തിരൂർ നിറമരുതൂർ കാലാട് കാവീട്ടിൽ മഹേഷാ (44) ണ് സ്വർണം കടത്തിയത്. ഇന്റിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ ഇയാൾ 974 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. 46 ലക്ഷത്തിനുമേൽ വില വരുന്നതാണ് പിടികൂടിയ സ്വർണമെന്ന് കസ്റ്റംസ് അറിയിച്ചു.
വിമാന ഇറങ്ങി കസ്റ്റംസിൽ പിടികൊടുക്കാതെയാണ് ഇയാൾ പുറത്തെത്തിയത്. പുറത്തെ നാടകത്തിനിടെയിൽ മഹേഷിൽ നിന്ന് സ്വർണം തട്ടിയെടുക്കാനെത്തിയ നാല് പേരും അറസ്റ്റിലായി. പരപ്പനങ്ങാടി കെ ടി നഗർ നെടുവ കുഞ്ഞിക്കണ്ണന്റെ പുരക്കൽ മൊയ്തീൻ കോയ (52) പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ മുഹമ്മദ് അനീസ് (30) നിറമരുതൂർ ആലിൻചുവട് പുതിയാന്റകത്ത് സുഹൈൽ (36) പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ അബ്ദുൽ റഊഫ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരെത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണം കൈമാറുന്നതിനിടെ പോലീസ് മുഴുവൻപേരേയും പിടികൂടുകയായിരുന്നു. അറസ്റ്റിലായവരെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.

വാഹനം തടഞ്ഞുനിർത്തി, രക്ഷപ്പെടാൻ ശ്രമിച്ചതോടെ ഓടിച്ചിട്ട് ക്രൂരമായി വെട്ടി; മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമെന്ന് നാട്ടുകാർ
വിഴുപ്പുരം: വാഹനം തടഞ്ഞുനിർത്തി ഡിഎംകെ നേതാവിനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി. കൊട്ടക്കരൈ സ്വദേശി ജയകുമാർ ആണ് കൊല്ലപ്പെട്ടത്. പുതുച്ചേരി അതിർത്തിക്കടുത്ത് ഓറോവില്ലിലാണ് സംഭവം. മൂന്നംഗ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡിഎംകെ നേതാവാണ് തമിഴ്നാട്ടിൽ കൊല്ലപ്പെട്ടത്.

ഡിഎംകെ ജനറൽ കൗൺസിൽ അംഗമായ ജയകുമാർ കോട്ടക്കരൈയിൽ നിന്ന് തിരുസിത്തമ്പലം എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ മൂന്നംഗ കൊലയാളി സംഘം വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയകുമാറിനെ പിന്തുടർന്ന് ഓടിച്ച് വെട്ടുകയായിരുന്നു. ഗുരുതരമായി മുറിവേൽപ്പിച്ച ശേഷം അക്രമിസംഘം കടന്നുകളഞ്ഞു. സമീപത്ത് ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ഓറോവിൽ പൊലീസ് അന്വേഷണം തുടങ്ങി.

കൊലപാതകികളെക്കുറിച്ച് നിലവിൽ സൂചനയൊന്നും ഇല്ലെന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. അതേസമയം രണ്ട് ദിവസം മുമ്പ് തമിഴ്നാട് തിരുവള്ളൂരിൽ ഡിഎംകെ നേതാവ് മോഹനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. രാത്രി പത്ത് മണിയോടെ വീടിന് സമീപം നടക്കാനിറങ്ങിയ പിന്തുടർന്നെത്തിയ മൂന്നംഗം അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഈ കേസിൽ സഞ്ജയ്, വിക്കി, റിതീഷ് എന്നീ മൂന്ന് പ്രതികളെ തിരുത്തണി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
സമാനമായ സംഭവത്തില്‍‌ ബോഡിനായ്ക്കന്നൂരിൽ കൊച്ചു മക്കൾക്ക് പലഹാരം വാങ്ങാൻ പോയ മുത്തച്ഛനെ പട്ടാപ്പകൽ നടു റോഡിൽ വെട്ടിക്കൊന്നിരുന്നു. കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. കേസിൽ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണൻറെ സുഹൃത്ത് മാരിമുത്തുവിന്‍റെ നേതൃത്വത്തിലായിരുന്നു കൊലപാതകം നടന്നത്. വാടക സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറഞ്ഞത്.
ബോഡിനായ്ക്കന്നൂർ സ്വദേശിയും വിമുക്ത ഭടനുമായ രാധാകൃഷ്ണനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്. സാധനങ്ങൾ വാങ്ങി ബൈക്കിൽ വരവെ അഞ്ചംഗ സംഘം റോഡിൽ തടഞ്ഞു നി‍ർത്തിയാണ് കൊലപ്പെടുത്തിയത്.കേസിൽ രാധാകൃഷ്ണന്‍റെ സുഹൃത്ത് മാരിമുത്തു. മകൻ മനോജ് കുമാർ, സുരേഷ്, സുരഷിൻറെ മകൻ യുവരാജ്, മദൻകുമാർ, മനോഹരൻ എന്നിവരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here