സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി

0

കോട്ടയം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി. പലയിടത്തും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലേക്കുള്ള നീരൊഴുക്കിനും കുറവുണ്ടായിട്ടുണ്ട്.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​ത്തി​ലാ​യ കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം ഇ​ന്ന് സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത സ്കൂ​ളു​ക​ളി​ലാ​ണ് ഇ​ന്ന് അ​ധ്യാ​യ​നം ന​ട​ന്ന​ത്.

കേ​ര​ള തീ​ര​ത്ത് നി​ല​നി​ന്നി​രു​ന്നു തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ഛത്തി​സ്ഗ​ഡി​നും മ​ധ്യ​പ്ര​ദേ​ശി​നും മു​ക​ളി​ൽ ശ​ക്തി കു​റ​ഞ്ഞ ന്യൂ​ന​മ​ർ​ദ്ദ​മാ​യി ദു​ർ​ബ​ല​മാ​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദ്ദ​ത്തി​ന്‍റെ ശ​ക്തി വീ​ണ്ടും കു​റ​യു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.

ഗു​ജ​റാ​ത്ത്‌ തീ​രം മു​ത​ൽ കേ​ര​ള തീ​രം വ​രെ ന്യൂ​ന​മ​ർ​ദ പാ​ത്തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Leave a Reply