തിരുവനന്തപുരം ലത്തീന്‍ അതിരൂപത നടത്തുന്ന അനിശ്‌ചിതകാല രാപ്പകല്‍ സമരം തുടരുന്നു

0

രാജ്യാന്തര തുറമുഖത്തിന്റെ നിര്‍മ്മാണം സ്‌തംഭിപ്പിച്ച്‌ തിരുവനന്തപുരം ലത്തീന്‍ അതിരൂപത നടത്തുന്ന അനിശ്‌ചിതകാല രാപ്പകല്‍ സമരം തുടരുന്നു. കഴിഞ്ഞ ദിവസം മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ച വിജയകരമെന്ന്‌ ഇരുകൂട്ടരും അവകാശപ്പെട്ടെങ്കിലും സമരം അവസാനിപ്പിക്കാന്‍ സമരക്കാരോ തുറമുഖനിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ സര്‍ക്കാരോ തയാറായിട്ടില്ല.
നിര്‍മാണം നിര്‍ത്തിവച്ച്‌ പഠനം നടത്തണമെന്നതില്‍ ലത്തീന്‍ അതിരൂപത ഉറച്ചുനിന്നതോടെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്‌ത്‌ തീരുമാനമറിയിക്കാമെന്നാണ്‌ മന്ത്രിമാരായ അബ്‌ദുറഹ്‌മാനും ആന്റണി രാജുവും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ എച്ച്‌. പെരേരയെയും സംഘത്തെയും അറിയിച്ചത്‌. ഇതോടെയാണ്‌ തുറമുഖനിര്‍മാണം നിര്‍ത്തിവയ്‌ക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നതുവരെ സമരം തുടരാന്‍ ലത്തീന്‍ അതിരൂപത തീരുമാനിച്ചത്‌. സമരത്തില്‍ വിഴിഞ്ഞത്തുകാരില്ലെന്ന തുറമുഖ വകുപ്പ്‌ മന്ത്രിയുടെ പ്രസ്‌താവന നേരത്തെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്നലെ വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്ത്‌ വന്‍ ജനാവലിയെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധം നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here