ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

0

അമ്മാന്‍: ആശുപത്രിക്കുള്ളില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ജോര്‍ദാനിലെ അമ്മാനിലെ ആശുപത്രിക്കുള്ളില്‍ വെച്ചാണ് യുവതിക്ക് കുത്തേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം നവടന്നിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മാധ്യമ വക്താവ് അറിയിച്ചു. എന്തിനാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച സര്‍ഖയിലും യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു. ജോര്‍ദാനില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഉയരുകയാണ്. റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളില്‍ 58.7 ശതമാനവും ശാരീരിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. 34 ശതമാനം ലൈംഗിക അതിക്രമ കേസുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here