ഏതു നിമിഷവും വെള്ളത്തിൽ പതിക്കുന്ന അവസ്ഥയിലാണ് കുട്ടനാട് ചമ്പക്കുളം സ്വദേശി ജയകുമാറിന്റെ വീട്

0

ആലപ്പുഴ ഏതു നിമിഷവും വെള്ളത്തിൽ പതിക്കുന്ന അവസ്ഥയിലാണ് കുട്ടനാട് ചമ്പക്കുളം സ്വദേശി ജയകുമാറിന്റെ വീട്. കഴിഞ്ഞ ദിവസമുണ്ടായ മടവീഴ്ചയിലാണ് വീട് ഇടിഞ്ഞുതാഴ്ന്നു തുടങ്ങിയത്. വീടിന്റെ പകുതിയിലധികവും വെള്ളത്തിലായി. റീബിൽഡ് കേരള വഴിയും ലോണെടുത്തും നിർമ്മിച്ചതാണ് വീട്. ലോണടവും തീർന്നിട്ടില്ല. ഇനി എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് മൂന്നംഗ കുടുംബം.

ശനിയാഴ്ച രാത്രിയോടെയാണ് വെള്ളം കയറി മട വീണ് വീട് ഇടിഞ്ഞു താഴ്ന്നത്. മട വീണു കഴിഞ്ഞപ്പോൾ വീടിനു പുറത്തേക്ക് ഇറങ്ങിവന്നു. ആദ്യം കണ്ടപ്പോൾ പ്രശ്‌നം തോന്നിയില്ല. പിന്നീട് വെള്ളം ഇരച്ചുകയറി വീടിന്റെ പടിയടക്കം പൊട്ടിവീണ് വീടു താഴാൻ തുടങ്ങി. ഉടുത്തിരുന്ന തുണിയുമായി പെട്ടെന്ന് വീട്ടിൽനിന്ന് ഇറങ്ങിയെന്ന് ഗൃഹനാഥൻ ജയകുമാർ പറഞ്ഞു.

Leave a Reply