വ്യക്തിനിയമം അനുവദിക്കുന്നുണ്ടെങ്കില്‍ ഒന്നിലധികം വിവാഹം ആകാമെന്നു ഹൈക്കോടതി

0

കൊച്ചി: വ്യക്തിനിയമം അനുവദിക്കുന്നുണ്ടെങ്കില്‍ ഒന്നിലധികം വിവാഹം ആകാമെന്നു ഹൈക്കോടതി. മതവിശ്വാസവും ആചാരവും അനുസരിച്ചുള്ള ഒരാളുടെ പ്രവൃത്തിയില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി.
തലാക്ക് ചൊല്ലുന്നതില്‍നിന്നു തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
നിയമം അനുവദിക്കാത്തതിനാല്‍ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നതില്‍നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍നിന്നോ ഒരാളെ തടയാന്‍ കുടുംബകോടതിക്കു കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഭര്‍ത്താവ് മൂന്നാം തലാക്ക് ചൊല്ലുന്നതും വീണ്ടും വിവാഹം കഴിക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ടു ഭാര്യ ചവറ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി ഭാര്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മൂന്നാം തലാക്ക് ചൊല്ലുന്നതും മറ്റൊരുവിവാഹം കഴിക്കുന്നതും വിലക്കുകയായിരുന്നു.
എന്നാല്‍ വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും അത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. തുടര്‍ന്ന് കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here