സ്കൂളുകളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള ബോധവൽക്കരണം അടുത്ത അധ്യയന വർഷം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമായി നടപ്പാക്കണമെന്നു ഹൈക്കോടതി

0

സ്കൂളുകളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള ബോധവൽക്കരണം അടുത്ത അധ്യയന വർഷം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമായി നടപ്പാക്കണമെന്നു ഹൈക്കോടതി. കർമ പദ്ധതി തയാറാക്കാ‍ൻ സർക്കാരും സിബിഎസ്‌ഇയും 2 മാസത്തിനുള്ളിൽ വിദഗ്ധ സമിതിയെ നിയമിക്കണം. സമിതി 6 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷം നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു.

പതിനഞ്ചുകാരിയായ പ്രണയിനിയെ ഗർഭിണിയാക്കിയ യുവാവിനു പോക്സോ കേസിൽ ജാമ്യം അനുവദിച്ചു കൊണ്ടാണു കോടതിയുടെ നിർദേശം. സ്കൂൾ കുട്ടികളും യുവാക്കളും ഉൾപ്പെടുന്ന പോക്സോ കേസുകൾ കൂടുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. യുഎസിലെ 37 സ്റ്റേറ്റുകളിൽ കെജി തലം മുതൽ പരിശീലനം നൽകുന്ന ‘എറിൻസ് ലോ’ മാതൃക പരിഗണിക്കാവുന്നതാണെന്നു കോടതി പറഞ്ഞു. കുട്ടികളുടെ വളർച്ചയ്ക്ക് ആരോഗ്യപരവും സ്വതന്ത്രവും ചൂഷണരഹിതവുമായ അന്തരീക്ഷം ഒരുക്കാൻ സർക്കാരിനു ഭരണഘടനാ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

ആശയവ്യക്തതയില്ല

∙ ചൂഷണം തടയാൻ ചില സ്കൂളുകളിൽ ‘നല്ല സ്പർശം’, ‘മോശം സ്പർശം’ ഇതൊക്കെ കുട്ടികളെ മനസ്സിലാക്കി കൊടുക്കുന്നുണ്ടെങ്കിലും ആശയ വ്യക്തത പോരെന്നു കോടതി പറഞ്ഞു. സുരക്ഷിത സ്പർശം, അനാവശ്യ സ്പർശം എന്നെല്ലാമുള്ള വ്യക്തമായ സന്ദേശം നൽകണം. ചൂഷണം ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ അവരെ പ്രാപ്തരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here