എംജി സർവ്വകലാശാലയിൽ അടിയന്തിര സാമ്പത്തിക സഹായമായി 50 കോടി വേണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് സർക്കാർ

0

എംജി സർവ്വകലാശാലയിൽ അടിയന്തിര സാമ്പത്തിക സഹായമായി 50 കോടി വേണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് സർക്കാർ. സർവ്വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഇതുവരെ അനുകൂലമായ പ്രതികരണം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. 120 കോടിയുടെ ബാധ്യത നിലവിൽ യൂണിവേഴ്സിറ്റിയ്ക്കുണ്ട്. സാമ്പത്തിക സഹായം നൽകിയില്ലെങ്കിൽ സെപ്റ്റംബർ മാസത്തെ ജീവനക്കാരുടെ ശമ്പളവും വൈകും.

അടിയന്തരമായി 50 കോടി അഡീഷണൽ ഗ്രാൻഡായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് സർവകലാശാല വൈസ് ചാൻസിലർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചത്. എന്നാൽ സർവ്വകലാശാലയുടെ ആവശ്യത്തോട് ഇതുവരെ സർക്കാർ പ്രതികരിച്ചിട്ടില്ല

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=250&adk=3637627791&adf=4000020250&pi=t.aa~a.2287525332~i.4~rp.4&w=330&fwrn=7&fwrnh=100&lmt=1661232214&num_ads=1&rafmt=1&armr=3&sem=mc&pwprc=3023322890&psa=1&ad_type=text_image&format=330×250&url=https%3A%2F%2Fmediamangalam.com%2F2082320-news-about-mg-university%2F&host=ca-host-pub-2644536267352236&fwr=0&pra=3&rh=275&rw=330&rpe=1&resp_fmts=3&sfro=1&wgl=1&fa=27&uach=WyJBbmRyb2lkIiwiMTAuMC4wIiwiIiwiTTIwMDZDM0xJIiwiMTAzLjAuNTA2MC4xMjkiLFtdLHRydWUsbnVsbCwiIixbWyIuTm90L0EpQnJhbmQiLCI5OS4wLjAuMCJdLFsiR29vZ2xlIENocm9tZSIsIjEwMy4wLjUwNjAuMTI5Il0sWyJDaHJvbWl1bSIsIjEwMy4wLjUwNjAuMTI5Il1dLGZhbHNlXQ..&dt=1661232213541&bpp=11&bdt=3732&idt=-M&shv=r20220818&mjsv=m202208160101&ptt=9&saldr=aa&abxe=1&cookie=ID%3D7efea621a74c7fbe-222e76ed9ed50009%3AT%3D1660712958%3ART%3D1660712958%3AS%3DALNI_MbVhNm9JfVElFwntrYSHwtoYxf63A&gpic=UID%3D000008b20882e5e9%3AT%3D1660712958%3ART%3D1661217038%3AS%3DALNI_MZwL414hvF7iBFddAN_biF-07lIQQ&prev_fmts=0x0%2C360x300%2C360x300&nras=3&correlator=2133504802068&frm=20&pv=1&ga_vid=79164779.1660712954&ga_sid=1661232212&ga_hid=848539414&ga_fc=1&u_tz=330&u_his=1&u_h=800&u_w=360&u_ah=800&u_aw=360&u_cd=24&u_sd=2&dmc=2&adx=15&ady=2031&biw=360&bih=669&scr_x=0&scr_y=0&eid=44759876%2C44759927%2C44759842%2C31069063%2C31067826&oid=2&pvsid=711985319401897&tmod=1064772819&uas=0&nvt=1&eae=0&fc=1408&brdim=0%2C0%2C0%2C0%2C360%2C0%2C360%2C669%2C360%2C669&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&ifi=4&uci=a!4&btvi=2&fsb=1&xpc=ij5Ig0vbT9&p=https%3A//mediamangalam.com&dtd=626

സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ഇതാദ്യമായല്ല സർക്കാരിന്റെ സഹായം തേടുന്നത്. എന്നാൽ സഹായം ഇല്ലെന്നതു മാത്രമല്ല സർക്കാർ പ്രതിവർഷം നൽകുന്ന പ്ലാൻ ഫണ്ട് കൃത്യമായി ലഭിക്കുന്നില്ലെന്നും സർവ്വകലാശാല അധികൃതർ പറയുന്നു. ഒരുമാസം ശമ്പളത്തിനും പെൻഷനും മറ്റു ചിലവുകൾക്കുമായി സർവകലാശാലയ്ക്ക് വേണ്ടത് 22 കോടിയാണ്. ഇതിൽ സർക്കാർ ഗ്രാൻഡ് ആയ 16.3 കോടി രൂപ വൈകുന്നത് മൂലം തനത് ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് സർവകലാശാല ചെലവുകൾ നടത്തുന്നത്. സ്ഥിരം കരാർ ഉൾപ്പെടെ 1700 ജീവനക്കാരുണ്ട്. സർക്കാർ ഗ്രാൻഡ് വൈകിയാൽ സെപ്റ്റംബർ മാസത്തിലും ജീവനക്കാർക്ക് ശമ്പളം വൈകും.. പല കോളേജുകളും ഓട്ടോണമസ് ആയതോടെ അഫിലിയേഷൻ ഫീസ് ആയി കിട്ടുന്ന വലിയ വരുമാനം നിലച്ചു. ഓഫ് ക്യാമ്പസ് കോഴ്‌സുകളും സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകളും ഇല്ലാതായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സർവകലാശാല നേരിടുന്നത്.

എംജി സർവ്വകലാശാലയിൽ അടിയന്തിര സാമ്പത്തിക സഹായമായി 50 കോടി വേണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് സർക്കാർ 1

Leave a Reply