വനത്തിൽ നായാട്ടിന് പോയ മൂന്നംഗ സംഘത്തെ തോക്ക് സഹിതം വനം വകുപ്പ് അറസ്റ്റ് ചെയ്തു

0

വനത്തിൽ നായാട്ടിന് പോയ മൂന്നംഗ സംഘത്തെ തോക്ക് സഹിതം വനം വകുപ്പ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് റേഞ്ചിലെ മരുതോം സെക്‌ഷനിൽ പെട്ട വരഞ്ഞൂരിൽ നിന്നാണ് വന്യമൃഗങ്ങളെ നായാടാൻ ശ്രമിച്ച സംഘത്തെ കാസർകോട് ഫ്ളയിങ് സ്‌ക്വാഡും റേഞ്ച് ഓഫിസറും സംഘവും ചേര്‍ന്നു അറസ്റ്റ് ചെയ്തത്. കാട്ടിപ്പൊയിൽ സ്വദേശികളായ വേങ്ങയിൽ പത്മനാഭൻ (57), കാറളം പുതിയപറമ്പൻ ഹൗസിലെ പി.ബാലചന്ദ്രൻ (64), കൊളങ്ങാട് ഹൗസിലെ കെ.ബാബുരാജ് (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു 2 തോക്കുകളും തിരയും പിടിച്ചെടുത്തു. റേഞ്ച് ഓഫിസർ വി.രതീശൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഒ.സുരേന്ദ്രൻ, ബീറ്റ് ഓഫിസർമാരായ എം.ഹരി, പി.ശ്രീധരൻ, ഡ്രൈവർ പ്രദീപ്‌ കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെയും തൊണ്ടി മുതലുകളും തുടരന്വേഷണത്തിനായി കാഞ്ഞങ്ങാട് റേഞ്ച് ഓഫിസർ കെ.അഷ്‌റഫിന് കൈമാറി.

Leave a Reply