സിപിഐഎമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും

0

തിരുവനന്തപുരം: സിപിഐഎമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തിൽ മന്ത്രിസഭ, സംസ്ഥാന സെക്രട്ടറി, ലോകായുക്ത ഭേദഗതി, ഗവര്‍ണറുമായുള്ള തര്‍ക്കം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. രണ്ട് ദിവസം നീളുന്ന യോഗത്തിൽ മന്ത്രിസഭയിലടക്കം മാറ്റങ്ങൾ വരുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

രണ്ടായ്ച മുമ്പ് ചേര്‍ന്ന നേതൃയോഗങ്ങളില്‍ പങ്കെടുത്തെങ്കിലും അദ്ദേഹം പിന്നീട് ആശുപത്രിയിലായി. 5 ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റ് ചേരുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. നേരത്തെ ചികിത്സയ്ക്കായി അവധി എടുത്തപ്പോള്‍ പകരം ചുമതല എ വിജയരാഘവന് നല്‍കിയിരുന്നു. ഇതിന് സമാനമായി പകരം ചുമതല നല്‍കണോ എന്ന് തീരുമാനിക്കാനാണ് അവയ്‌ലബിൾ പിബി യോഗം ചേരുന്നത്.

കോടിയേരി ഒഴിയുകയാണെങ്കില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രി എംവി ഗോവിന്ദന്‍ മാഷിനെ പരിഗണിക്കാനാണ് സാധ്യത. 75 വയസ് എന്ന പ്രായപരിധി മാനദണ്ഡവും ഗോവിന്ദന്‍ മാഷിന് തടസമാകില്ല. അതിനാല്‍ കൂടുതല്‍ സാധ്യത ഗോവിന്ദന്‍ മാഷിനാണ്. മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ മൂന്നാമതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറുന്നതിനോടൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കും. നിലവില്‍ സ്പീക്കറായ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചനകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും. സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെ തുടര്‍ന്ന് ഏറെ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സിപിഐഎം അന്വേഷിക്കുകയായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവന്നേക്കും. വീണ ജോര്‍ജ് ഒഴിയുന്ന മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ നിയോഗിക്കാനാണ് സാധ്യത. അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറുന്നതിനോടൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തം. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കും. നിലവില്‍ സ്പീക്കറായ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചനകളെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here