വയോധികയുടെ തലയിലെ ബാൻഡേജ് അഴിച്ച ഡോക്ടർ ‍ഞെട്ടി; മുറിവിൽ വെച്ചു കെട്ടിയത് ‘കോട്ടണിന്’ പകരം ‘കോണ്ടം

0

വയോധികയുടെ മുറിവിൽ കോട്ടണിന് പകരം ‘കോണ്ടം’ പാക്കറ്റ് വച്ചുകെട്ടി. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരനാണ് തലയിൽ കോണ്ടം വച്ചുകെട്ടിയത്. ജില്ലാ ആശുപത്രിയിൽ എത്തിയ വയോധികയുടെ ബാൻഡേജ് അഴിച്ചതോടെയാണ് കവർ കണ്ടെത്തിയത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് മനുഷ്യത്വരഹിതമായ സംഭവം.

ഇഷ്ടിക വീണ് പരുക്കേറ്റ സ്ത്രീ ചികിത്സയ്ക്കായി പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി. തുന്നിക്കെട്ടുന്നതിനു പകരം, ഡ്രസിങ് സ്റ്റാഫ് കോണ്ടം റാപ്പർ ഇട്ട് തലയിൽ കെട്ടികൊടുത്തു. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബാൻഡേജ് തുറന്നപ്പോൾ കോണ്ടം പൊതിഞ്ഞത് കണ്ട് അമ്പരന്നു.

Leave a Reply