ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു ശേഷം പമ്പയിൽനിന്ന് ശബരിമല കയറാൻ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

0

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു ശേഷം പമ്പയിൽനിന്ന് ശബരിമല കയറാൻ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

വൈകുന്നേരം ആറിനു മുൻപായി ഭക്തർ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അഭ്യർഥിച്ചു. ശാസ്ത്രീയ കാലാവസ്ഥാ പ്രവചന മാതൃകകൾ ഉച്ചയ്ക്ക് ശേഷം പമ്പാ, ശബരിമല മേഖലകളിൽ ശക്തമായ മഴയുടെ സാധ്യത സൂചിപ്പിക്കുന്ന സാഹചര്യത്തിലാണ് നിർദേശം.

Leave a Reply