അലോപ്പതി ചികിത്സാ ശാഖയെപ്പറ്റി തെറ്റിധാരണകൾ പരത്തുന്നത് ഒഴിവാക്കണമെന്ന് യോഗാചാര്യൻ ബാബാ രാംദേവിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു

0

അലോപ്പതി ചികിത്സാ ശാഖയെപ്പറ്റി തെറ്റിധാരണകൾ പരത്തുന്നത് ഒഴിവാക്കണമെന്ന് യോഗാചാര്യൻ ബാബാ രാംദേവിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. രാംദേവിന്‍റെ കോവിഡ് വാക്സിൻ വിരുദ്ധ പരാമർശങ്ങൾക്കെതിരായ ഹർജി കേൾക്കവെയാണ് കോടതിയുടെ ഈ നിർദേശം.

പ​തഞ്ജ​ലി ആ​യു​ർ​വേ​ദ ക​ന്പ​നി നി​ർ​മി​ച്ച കൊ​റോ​ണി​ൽ മ​രു​ന്നി​നെ​പ്പ​റ്റി​യു​ള്ള അ​ശാ​സ്ത്രീ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കാ​ൻ പ​റ​ഞ്ഞ കോ​ട​തി, ആ​യു​ർ​വേ​ദ​ത്തി​ന്‍റെ മ​ഹ​ത്വം നി​ല​നി​ർ​ത്താ​നാ​ണ് ത​ങ്ങ​ളു​ടെ ശ്ര​മ​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഹ​ർ​ജി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും കൊ​റോ​ണി​ൽ കോ​വി​ഡ് ഭേ​ദ​മാ​ക്കു​മെ​ന്ന് അ​വ​കാ​ശപ്പെ​ട്ടി​ട്ടി​ല്ലെ​ന്നും രാം​ദേ​വ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ത്തി​ട്ടും കോ​വി​ഡ് വ​ന്ന​ത് അ​ലോ​പ്പതി​യു​ടെ പ​രാ​ജ​യ​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു

Leave a Reply