ഭൂതത്താൻകെട്ട് ഡാമിന്റെ 8-ാം നമ്പർ ഷട്ടറിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൗണ്ടർ വെയിറ്റ് പൊട്ടി വീണു

0

കോതമംഗലം; ഭൂതത്താൻകെട്ട് ഡാമിന്റെ 8-ാം നമ്പർ ഷട്ടറിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൗണ്ടർ വെയിറ്റ് പൊട്ടി വീണു. ഇതുമൂലം ഷട്ടർ ഉയർത്താനും താഴ്‌ത്താനും കഴിയില്ല

ഒരു വശത്ത് ഘടിപ്പിച്ചിരുന്ന ചങ്ങല പൊട്ടിയിതിനെത്തുടർന്ന് കൗണ്ടർ വെയിറ്റ് ഒരു സൈഡിൽ താഴേയ്ക്ക് കൂപ്പുകുത്തിയ നിലയിലാണ്. ഇന്ന രാവിലെയാണ് ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. അടിയന്തിര ഘട്ടത്തിൽ ഡാം തുറക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ സ്ഥിതിഗതികൾ ആശങ്കാജനകമാകുമായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും പെരിയാർവാലി എക്സിക്യൂട്ടീവ് എഞ്ചിനിയർ അറയിച്ചു.മഴ ശക്തമായതോടെ ഡാമിന്റെ 15 ഷട്ടറുകളും ഏതാനും ദിവസം മുമ്പ് പൂർണ്ണമായും ഉയർത്തിയിരുന്നു.

Leave a Reply