ഇന്ത്യയിലെ വിദ്യാർഥികള്‍ക്ക് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

0

ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനം തുടരുന്നതിനായി അവിടേക്കു തിരികെ പോകാൻ അനുമതിയായി. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം രണ്ടര വര്‍ഷത്തിലേറെയായി ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് ചൈന നീക്കി. ഇന്ത്യയിലെ വിദ്യാർഥികള്‍ക്ക് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ണ്ടും വി​സ അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച​യാ​ണ് ചൈ​ന പു ​റ​ത്തു​വി​ട്ട​ത്. ചൈ​ന​യി​ൽ പ​ഠി​ച്ചി​രു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ൽ തി​രി ച്ചെ​ത്തി പ​ഠ​നം തു​ട​രാ​നാ​കാ​തെ വി​ഷ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​രി​കെ​ച്ചെ​ല്ലാ​ൻ ചൈ​ന അ​നു​മ​തി ന​ൽ​കി​യ​ത്.

“ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. നി​ങ്ങ​ളു​ടെ ക്ഷ​മ ഒ​ടു​വി​ൽ ഫ​ലം ക​ണ്ടി​രി ക്കു​ന്നു. നി​ങ്ങ​ളു​ടെ സ​ന്തോ​ഷ​വും ആ​വേ​ശ​വും എ​നി​ക്കു മ​ന​സി​ലാ​ക്കാം. ചൈ​ന​യി​ലേ​ക്ക് വീ​ണ്ടും സ്വാ ​ഗ​തം’- ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ ജി ​റോം​ഗ് ട്വീ​റ്റ് ചെ​യ്തു. മെ​ഡി​സി​ന്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ കോ​ഴ്‌​സു​ക​ളി​ല്‍ 23,000ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ചൈ​ന​യി​ലേ​ക്ക് തി​രി​കെ​പോ​കാ​ന്‍ ബെ​യ്ജിം​ഗി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബി​സി​ന​സു​കാ​ർ​ക്കും ചൈ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ളു​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ ൾ​ക്കും വീ​ണ്ടും വി​സ അ​നു​വ​ദി​ക്കു​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ചൈ​ന പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വാ​ണി​ജ്യ, വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യു​ള്ള എം ​വി​സ, പ​ഠ​ന ടൂ​റു​ക​ൾ, മ​റ്റ് വാ​ണി​ജ്യേ​ത​ര പ്ര​വ​ര്‍ ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കു​ള്ള എ​ഫ് വി​സ, ജോ​ലി​ക്കാ​യി എ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള ഇ​സ​ഡ് വി​സ എ​ന്നീ വി​സ​ക​ളും ചൈ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply