നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് ഇനി അമ്മത്തണൽ

0

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് ഇനി അമ്മത്തണൽ. ലിനിയുടെ ഭര്‍ത്താവ് സജീഷിന്‍റെയും പ്രതിഭയുടെയും വിവാഹം വടകര ലോകനാർകാവ് ക്ഷേത്രത്തില്‍ നടന്നു.

സജീഷിന്‍റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടത്തിയത്. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയാണ് പ്രതിഭ.

മുന്‍ മന്ത്രി കെ.കെ. ശൈലജ ഉള്‍പ്പടെ നിരവധി പേര്‍ സോഷ്യല്‍ മിഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരുന്നു. പ്രതിഭയ്ക്കും ഒരു പെൺകുട്ടിയുണ്ട്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധയേറ്റ് നഴ്സായിരുന്ന ലിനി മരണപ്പെട്ടത്.

Leave a Reply