മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

0

ഇരിട്ടി പേരാവൂരില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് 200മീറ്റര്‍ മാറി മറ്റൊരു വീടിന്‍റെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊ​ള​ക്കാ​ട് സ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ നേ​ഴ്‌​സാ​യി​രു​ന്ന ന​സീ​റ​യു​ടെ മ​ക​ള്‍ നു​മ​
തസ്‌ലീനയാ​ണ് മ​രി​ച്ച​ത്. പ​ബ്ലി​ക് ഹെ​ല്‍​ത്ത് സെ​ന്‍ററി​ല്‍ ത​ന്നെ​യാ​ണ് ന​സീ​റ കു​ടും​ബ​വു​മൊ​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്. ഇന്ന​ലെ രാ​ത്രി പത്തോടെ മ​ഴ ക​ന​ത്ത​പ്പോ​ള്‍ ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൈ​യിലു​ണ്ടാ​യി​രു​ന്ന കു​ഞ്ഞ് തെ​ന്നി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രാ​ത്രി​യാ​യ​തി​നാ​ലും മ​ഴ ക​ന​ത്ത​തി​നാ​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്‌​ക​ര​മാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യോടെയാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Leave a Reply