വൈക്കം കെ വി കനാലിന് സമീപം മാരാം വീട് തോട്ടിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

0

വൈക്കം കെ വി കനാലിന് സമീപം മാരാം വീട് തോട്ടിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. തോട്ടകം ഇണ്ടംതുരുത്ത് കോളനിയിൽ ദാസൻ (70) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തോട്ടിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.

കടവിന് സമീപത്തെ തടി വർക്ഷോപ്പ് ജീവനക്കാരനായ സുധീഷാണ് ഒഴുക്കിൽപ്പെട്ട് പോകുന്നത് കണ്ടത്. തുടർന്ന് വൈക്കം ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. വൈകിട്ട് 3.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ സുന്ദരി. മക്കൾ: രമ്യാ, ഉണ്ണിക്കണ്ണൻ.

Leave a Reply