കഞ്ചാവ് വിൽപനക്കിടയിൽ പ്രതിയെ പൊലീസ് പിടികൂടി

0

കഞ്ചാവ് വിൽപനക്കിടയിൽ പ്രതിയെ പൊലീസ് പിടികൂടി. ഈരാറ്റുപേട്ട കടുവാമുഴി ഭാഗത്ത് വാക്കാപറമ്പിൽ ചെകുത്താൻ ബഷീർ എന്ന ബഷീറിനെയാണ് (42) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഈരാറ്റുപേട്ട വാക്കാപറമ്പ് ഭാഗത്തുവെച്ച് ഓട്ടോയിൽ വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് പിടിയിലാകുന്നത്.

പരിശോധനക്കിടയിൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ മുമ്പും ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കൈവശംവെച്ച് വിൽപന നടത്തിയതിന് കേസുകളുണ്ട്. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു, വി.വി.സി.പി.ഒമാരായ പ്രദീപ് എം. ഗോപാൽ, ജോബി ജോസഫ്, അജീഷ് മോൻ, സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply