മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് അപമാനിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാമെന്ന് ആരോപണ വിധേയയായ പോലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയില്‍ അറിയിച്ചു

0

കൊച്ചി: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് അപമാനിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാമെന്ന് ആരോപണ വിധേയയായ പോലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയില്‍ അറിയിച്ചു. തുക നല്‍കുന്നതിനായി പെണ്‍കുട്ടിയുടെ പിതാവിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും ഇവരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ആ​രോ​പ​ണ വി​ധേ​യ​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 25,000 രൂ​പ കോ​ട​തി​ച്ചെ​ല​വും ന​ല്‍​കാ​ന്‍ നേ​ര​ത്തെ സിം​ഗി​ള്‍​ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കാ​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​റി​യി​ച്ച​ത്.

ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നും തു​ക പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ശ​മ്പ​ള​ത്തി​ല്‍ നി​ന്നു പി​ടി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് അ​പ്പീ​ലി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. തു​ക കു​റ​യ്ക്കാ​നാ​വു​മോ​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ കോ​ട​തി​യി​ല്‍ ആ​രാ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തി​നു പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് അ​പ്പീ​ല്‍ വി​ശ​ദ​മാ​യ വാ​ദ​ത്തി​നാ​യി ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്, ജ​സ്റ്റീ​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് സെ​പ്റ്റം​ബ​ര്‍ അ​വ​സാ​നം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

2021 ഓ​ഗ​സ്റ്റ് 27 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തു​മ്പ വി​എ​സ്എ​സ്‌​സി​യി​ലേ​ക്ക് വ​ലി​യ കാ​ര്‍​ഗോ കൊ​ണ്ടു പോ​കു​ന്ന​തു കാ​ണാ​ന്‍ ആ​റ്റി​ങ്ങ​ല്‍ തോ​ന്ന​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി പി​താ​വ് ജ​യ​ച​ന്ദ്ര​നൊ​പ്പം മൂ​ന്നു​മു​ക്ക് ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​പ​മാ​നി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

മൊ​ബൈ​ല്‍ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് പെ​ണ്‍​കു​ട്ടി​യെ​യും പി​താ​വി​നെ​യും അ​പ​മാ​നി​ച്ചെ​ങ്കി​ലും മൊ​ബൈ​ല്‍ പി​ന്നീ​ട് പി​ങ്ക് പോ​ലീ​സി​ന്‍റെ കാ​റി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു.

Leave a Reply