രാജ്യത്തെ ടെലികോം കമ്പനികൾ 5ജി സേവനങ്ങൾ അവതരിപ്പിക്കാനുള്ള മത്സരത്തിലാണ്

0

ന്യൂഡൽഹി: രാജ്യത്തെ ടെലികോം കമ്പനികൾ 5ജി സേവനങ്ങൾ അവതരിപ്പിക്കാനുള്ള മത്സരത്തിലാണ്. സ്പെക്ട്രം ലേലം കഴിഞ്ഞു. ഇനി 5ജി സേവനങ്ങൾ ആദ്യം ആര് ആരംഭിക്കുമെന്നാണ് ചോദ്യം. ഓഗസ്റ്റ് അവസാനത്തോടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് എയർടെൽ പ്രഖ്യാപിച്ചതിന് പിന്നാലെ ജിയോയുടെ 5ജി സേവനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച വാർത്തകൾ വരികയാണ്. ഈ വർഷം ഓഗസ്റ്റ് 15 ന് തന്നെ ജിയോ 5ജി സേവനങ്ങൾക്ക് തുടക്കമിട്ടേക്കുമെന്നാണ് എക്കോണമിക് ടൈസ് റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യ വ്യാപകമായി 5ജി അവതരിപ്പിക്കുന്നതിലൂടെ തങ്ങൾ ‘ആസാദി കാ അമൃത മഹോത്സവ്’ കൊണ്ടാടുമെന്ന് ജിയോ ചെയർമാൻ ആകാശ് അംബാനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ലോകോത്തരവും താങ്ങാനാവുന്നതുമായ 5ജിയും 5ജി അനുബന്ധ സേവനവും വാഗ്ദാനം ചെയ്യുന്നതിന് ജിയോ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന് കരുത്ത് പകരുന്ന സേവനങ്ങളും, പ്ലാറ്റ്ഫോമുകളും, സൊലൂഷനുകളും ഞങ്ങൾ നൽകും. പ്രത്യേകിച്ചും വിദ്യാഭ്യാസം, ആരോഗ്യപാലനം, കൃഷി, നിർമാണം, ഇ-ഗവേണൻസ് രംഗങ്ങളിൽ.’ 5ജി സ്പെക്ട്രം ലേലത്തിന് ശേഷം ആകാശ് അംബാനി പറഞ്ഞു. ലേലത്തിൽ ഏറ്റവും അധികം സ്പെക്ട്രം വാങ്ങിയ സ്ഥാപനം ജിയോയാണ്.

സ്വാതന്ത്ര്യലബ്ദിയുടെ 75 വർഷങ്ങൾ കൊണ്ടാടുന്നതിന്റെ ഭാഗമായി നരേന്ദ്രമോദി ഭരണകൂടം മുന്നോട്ടുവെക്കുന്ന ഉദ്യമമാണ് ‘ആസാദി കാ അമൃത മഹോത്സവ്’. ഓഗസ്റ്റ് 15ന് തന്നെ സർക്കാർ രാജ്യത്ത് 5ജി ആരംഭം പ്രഖ്യാപിച്ചേക്കും.

രാജ്യവ്യാപകമായി ഫൈബർ, ഓൾ-ഐപി നെറ്റവർക്ക്, വിന്യസിച്ചിട്ടുള്ളതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്ത് 5ജി എത്തിക്കുന്നതിന് ജിയോ പൂർണമായും തയ്യാറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here