വിവാഹവാഗ്ദാനം നൽകി പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

0

പേരാമ്പ്ര: വിവാഹവാഗ്ദാനം നൽകി പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ കൊയിലാണ്ടി കൊല്ലത്തെ നങ്ങാംവീട്ടിൽ അഭിനന്ദിനെയാണ് (21) പേരാമ്പ്ര ഇൻസ്പെക്ടർ എം. സജീവ്കുമാർ അറസ്റ്റുചെയ്തത്. വാടകവീട്ടിൽ താമസിക്കുന്ന 18-കാരിയാണ് പീഡനത്തിന് ഇരയായത്. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജനുവരിയിലാണ് സംഭവം. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡുചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here