അമ്പലവയലിൽ വിദ്യാർത്ഥികളുടെ സാഹസിക യാത്ര

0

വയനാട്: വയനാട് അമ്പലവയലിൽ ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളെ സാഹസികമായി നിർത്തി കൊണ്ടുപോയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ വിഭാഗം വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിന്‍റെ രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് അറിയിച്ചു.

ഇന്നലെ സ്കൂൾ വിട്ട് പോകുന്ന വിദ്യാർത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അമ്പലവയലിൽ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തിൽ ജീപ്പിൽ സാഹസിക യാത്ര ചെയ്യാൻ അനുവദിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം നടപടിയുമായി രംഗത്തെത്തിയത്

Leave a Reply