തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും: വീണാ ജോര്‍ജ്

0


തിരുവനന്തപുരം: തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടൊപ്പം വാക്സിനേഷനും നടത്തും. വളര്‍ത്തുനായകളുടെ വാക്സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്‍ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്ത് നാ​യ​ക​ളു​ടേ​യും പൂ​ച്ച​ക​ളു​ടേ​യും ആ​ക്ര​മ​ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. പേ​വി​ഷ​ബാ​ധ നി​യ​ന്ത്രി​ക്കാ​ന്‍ മൂ​ന്ന് വ​കു​പ്പു​ക​ളും ചേ​ര്‍​ന്ന് ക​ര്‍​മ പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ് അ​റി​യി​ച്ചു.

പ​ല ജി​ല്ല​ക​ളി​ലും നാ​യ​ക​ളു​ടെ അ​ക്ര​മ​ണം മൂ​ന്നി​ര​ട്ടി​യോ​ളം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. വാ​ക്സി​നെ​ടു​ക്കു​ന്ന​തി​ന് വി​മു​ഖ​ത പാ​ടി​ല്ല. പേ​വി​ഷ​ബാ​ധ മൂ​ല​മു​ള്ള മ​ര​ണം ഒ​ഴി​വാ​ക്കാ​ന്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​താ​ണ്. ഇ​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും അ​വ​ബോ​ധ​വും വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഇ​തി​നാ​യി ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here