ചെന്നൈ ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജിക്കൊപ്പം കുറ്റാലത്തെത്തിയ സ്‌പെഷ്യൽ എസ്‌ഐ. വെടിവെച്ചു മരിച്ചു

0

തെന്മല (കൊല്ലം): ചെന്നൈ ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജിക്കൊപ്പം കുറ്റാലത്തെത്തിയ സ്‌പെഷ്യൽ എസ്‌ഐ. വെടിവെച്ചു മരിച്ചു. കഴിഞ്ഞദിവസം രാവിലെ തെങ്കാശി പഴയകുറ്റാലത്ത് ലോഡ്ജിലായിരുന്നു സംഭവം. ചെന്നൈ തിരുത്തണി സ്വദേശി പാർഥിപൻ (52) ആണ് മരിച്ചത്.

കുറ്റാലത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് ജഡ്ജിക്കൊപ്പം എസ്‌ഐ.യും എത്തിയത്. എസ്‌ഐ. താമസിച്ചിരുന്ന മുറിയിൽനിന്ന് വെടിയൊച്ച കേട്ടതോടെ ലോഡ്ജ് ജീവനക്കാർ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിൽനിന്നു പൂട്ടിയനിലയിലായിരുന്നു. പിന്നീട് കറ്റാലം പൊലീസിന്റെ നേതൃത്വത്തിൽ മുറിതുറന്നു പരിശോധിച്ചു. ശൗചാലയത്തിലാണ് മൃതദേഹം കണ്ടത്. അടുത്തുതന്നെ വെടിവെക്കാൻ ഉപയോഗിച്ച തോക്കുമുണ്ടായിരുന്നു.

മൃതദേഹപരിശോധനയ്ക്കായി പാളയംകോട്ട മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് സൂചനയുണ്ട്.

Leave a Reply