ഗായിക നയ്യാര നൂർ അന്തരിച്ചു

0

ലാഹോർ: പാക് ഗായിക നയ്യാര നൂർ അന്തരിച്ചു. 71വയസ്സായിരുന്നു. ബുൾബുൾ ഇ പാകിസ്താൻ (പാകിസ്താന്റെ വാനമ്പാടി) ബഹുമതി നൽകി 2006-ൽ പാക് സർക്കാർ ആദരിച്ച നയ്യാരയ്ക്ക് ഇന്ത്യയിലും ആരാധകർ ഏറെയാണ്.

1950-ൽ അസമിലെ ഗുവാഹാട്ടിയിലാണ് നൂർ ജനിച്ചത്. 1958-ൽ കുടുംബം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലേക്കു കുടിയേറി. സംഗീതം പഠിച്ചിട്ടില്ലാത്ത നൂർ, ഗായകരായ കാനൻ ബാലയുടെയും ബീഗം അഖ്തറിന്റെയും ലതാ മങ്കേഷ്കറുടെയും പാട്ടുകേട്ടാണ് പാടാൻ തുടങ്ങിയത്. ലഹോറിലെ നാഷണൽ കോളേജിൽ പഠിക്കുമ്പോൾ സർവകലാശാലയുടെ ‘റേഡിയോ പാകിസ്താൻ’ പരിപാടികളിൽ പാടിത്തുടങ്ങി. 1971-ൽ ടി.വി. സീരിയലുകളിൽ പാടി പിന്നണിഗായികയായി. ‘ഘരാന’, ‘താൻസൻ’ തുടങ്ങിയ ചലച്ചിത്രങ്ങളിൽ പാടി.

ഉറുദുകവി ബെഹ്സാദ് ലഖ്നവിയുടെ ‘ആയ് ജസ്ബ എ ദിൽ ഖർ മേ ചാഹൂം’ എന്നതാണ് അവരുടെ ഏറ്റവുംപ്രസിദ്ധമായ ഗസൽ. 2006-ൽ ‘പ്രൈഡ് ഓഫ് പെർഫോമൻസ്’ ബഹുമതി നയ്യാരയെ തേടിയെത്തി. 2012-ൽ നയ്യാര ഗാനവേദികളിൽനിന്ന്‌ പിൻവാങ്ങി. അലി, ജാഫർ എന്നിവരാണ്‌ മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here