ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐയ്ക്ക് പരിക്ക്

0

ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐയ്ക്ക് പരിക്ക്. കായംകുളം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ഉദയകുമാറാണ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാത്രി കായംകുളത്താണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്‌കൂട്ടര്‍ കുഴിയില്‍ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ നിന്ന് വീണാണ് ഉദയകുമാറിന് പരിക്കേറ്റത്. വീഴ്ചയില്‍ ബോധരഹിതനായ എസ്‌ഐയെ നാട്ടുകാര്‍ ചേര്‍ന്നാണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് രണ്ടുമണിക്കൂറോളം നേരം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം രണ്ടുമണിക്കൂറുകളോളം നേരം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

Leave a Reply