ഷോൺ ജോർജിന്റെ വീട്ടിൽ റെയ്ഡ്

0

ഈരാറ്റുപേട്ട: പി സി ജോർജിന്റെ മകനായ ഷോൺ ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്. ക്രൈം ബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ സൈബർ പ്രചാരണം നടത്തിയതിനെതിരായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. അതിജീവിതയ്‌ക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്നതിനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചിരുന്നെന്ന് ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന. കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

2017 ലാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലാണ് വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചത്. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് വരുത്താൻ പ്രതിഭാഗം വ്യാജമായി നിർമിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം.

ഷോൺ ജോർജിന്റെ ഫോണിൽ നിന്നും വാട്സ്ആപ് ഗ്രുപ്പുമായി ബന്ധപ്പെട്ട ഒരു സ്ക്രീൻഷോർട്ട് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിലേക്ക് പോയിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കണ്ടെത്താന് പരിശോധന. കൊച്ചി ക്രൈം ബ്രാഞ്ച് ആണ് കേസെടുത്തിരിക്കുന്നത്.

Leave a Reply