താൻ സിപിഎമ്മുകാരനെന്ന് ആവർത്തിച്ച് ഷാജഹാൻ കൊലക്കേസ് പ്രതി; പ്രതികരണം കോടതിയിലെത്തിച്ചപ്പോൾ; കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് ഇനിയും സ്ഥിരീകരിക്കാതെ പോലീസ്

0

പാലക്കാട് : പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊന്നത് ആർഎസ്എസ് ആണെന്ന് സിപിഎം ആവർത്തിക്കുമ്പോഴും താൻ സിപിഎമ്മുക്കാരൻ എന്ന് വീണ്ടും വീണ്ടും പറയുകയാണ് പ്രതി അനീഷ്. കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. ഇന്നലെയും കോടതിയിൽ സിപിഎമ്മുകാരൻ എന്നാവർത്തിക്കുകയായിരുന്നു ഇയാൾ .

ഷാജഹാൻ കൊല്ലപ്പെട്ട് അഞ്ച് ദിവസമായിട്ടും കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൊലീസ് നിലപാടിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയത് എന്ന പൊലീസ് ഭാഷ്യവും സിപിഎം തള്ളുന്നു.

പ്രതികളുമായി ബന്ധപ്പെട്ട്, ‘ശ്രീകൃഷ്ണ ജയന്തി ബോർഡ് വയ്ക്കൽ, രക്ഷബന്ധൻ പരിപാടി കഴിഞ്ഞു വന്നു. രാഖി ഉണ്ടായിരുന്നു’ എന്നെല്ലാമാണ് പൊലീസ് വിശദീകരിച്ചത്. ഇതൊക്കെ ആര്‍എസ്എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരായുന്നത്. ‘കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടിയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയതെന്നും സിപിഎം ആവർത്തിക്കുന്നു. പ്രതികൾക്ക് ആര്‍എസ്എസ് ബന്ധമാണുള്ളതെന്നും വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സിപിഎം ചോദിക്കുന്നു. അതേ സമയം പ്രതികളിൽ ചിലർക്ക് നേരത്തെ സിപിഎം ബന്ധമുണ്ടായിരുന്നുവെന്നും ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നു. എന്നാൽ താൻ സിപിഎമ്മുകാരനെന്ന പ്രതിയുടെ പ്രതികരണം സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here